ആഴ്‌സണൽ ജനുവരിയിൽ പുതിയ താരങ്ങളെ ടീമിൽ എത്തിക്കും എന്ന സൂചന നൽകി മൈക്കിൾ ആർട്ടെറ്റ

ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ടീം ശക്തമാക്കുന്നതിന്റെ ഭാഗം ആയി പുതിയ താരങ്ങളെ ടീമിൽ എത്തിക്കും എന്ന സൂചന നൽകി ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റ. വോൾവ്സിന് എതിരായ മത്സരത്തിന് മുമ്പുള്ള പത്ര സമ്മേളനത്തിൽ ആണ് അദ്ദേഹം ഈ സൂചന നൽകിയത്. ഒന്നിൽ അധികം താരങ്ങളെ ടീമിൽ എത്തിക്കാൻ ആവുമെന്ന പ്രതീക്ഷ ആർട്ടെറ്റ പങ്ക് വച്ചു.

ജയിക്കാൻ ആയി പരമാവധി പരിശ്രമിക്കും എന്നു പറഞ്ഞ ആർട്ടെറ്റ ലോകകപ്പിനു തിരഞ്ഞെടുക്കപ്പെട്ട ആഴ്‌സണൽ താരങ്ങളുടെ കാര്യത്തിൽ സന്തുഷ്ടൻ ആണെന്നും പറഞ്ഞു. താരങ്ങൾക്ക് പുതുതായി പരിക്ക് ഒന്നുമില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം കിരീട പോരാട്ടത്തെ കുറിച്ചല്ല ടീം എത്ര ഉയരത്തിൽ എത്താൻ ആവും എന്നാണ് ചിന്തിക്കുന്നത് എന്നും കൂട്ടിച്ചേർത്തു. ലോകകപ്പ് ആരു നേടും എന്ന ചോദ്യത്തിന് തന്റെ താരങ്ങളിൽ ഒരാൾ എന്ന മറുപടി ആണ് ആർട്ടെറ്റ നൽകിയത്.