ബംഗ്ലാദേശിന് എതിരായ ഇന്ത്യയുടെ പ്രകടനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം. ഇന്ത്യൻ ബൗളർമാർ ഈ കളിയിൽ നിന്ന് പഠിച്ചു പിഴവുകൾ തിരുത്തണം എന്ന് റെയ്ന പറഞ്ഞു
ഈ കളിയിൽ ബംഗ്ലാദേശ് പൊരുതിയ രീതി നന്നായിരുന്നു. മഴ കളി തടസ്സപ്പെടുത്തുന്നത് ബരെ മത്സരം അവർക്ക് അനുകൂലമായിരുന്നു. റെയ്ന പറഞ്ഞു. ആദ്യ ഏഴ് ഓവറുകളിൽ, ഇന്ത്യൻ ബൗളിംഗ് നല്ല അടി വാങ്ങിക്കൂട്ടി. ഇത് അവർക്ക് ഒരു പാഠമാകണനെന്ന് ഞാൻ കരുതുന്നു. എന്നും റെയ്ന പറഞ്ഞു.
നമ്മൾ ജയിച്ചു എങ്കിലും ബംഗ്ലാദേശ് തങ്ങളേക്കാൾ മികച്ചതാണെന്ന് രോഹിത് പോലും മത്സരാനന്തര പത്ര സമ്മേളനത്തിൽ സമ്മതിച്ചു എന്ന് റെയ്ന ഓർമ്മിപ്പിച്ചു. മികച്ച രീതിയിൽ കളിക്കാനുള്ള ഒരു വേക്ക് അപ്പ് കോൾ ആണിത്. സെമി-ഫൈനൽ, ഫൈനൽ സ്റ്റേജുകളിൽ ഇന്ത്യ പ്രകടനം ഏറെ മെച്ചപ്പെടുത്തേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു.