ചാമ്പ്യൻസ് ലീഗ് ജയങ്ങളിൽ അലക്‌സ് ഫെർഗൂസനെ മറികടന്നു ഡോൺ കാർലോ

20221103 083845

ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നാലു പ്രാവശ്യം നേടി ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ പരിശീലകൻ ആയ കാർലോ ആഞ്ചലോട്ടി ജയങ്ങളിലും പുതിയ റെക്കോർഡ് കുറിച്ചു. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജയങ്ങൾ നേടുന്ന പരിശീലകൻ ആയും റയൽ മാഡ്രിഡിന്റെ ഇറ്റാലിയൻ പരിശീലകൻ മാറി.

ഡോൺ കാർലോ
Credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം സർ അലക്‌സ് ഫെർഗൂസന്റെ 102 മത്സരജയങ്ങൾ എന്ന റെക്കോർഡ് സെൽറ്റികിന് എതിരായ റയലിന്റെ വലിയ ജയത്തോടെ ഡോൺ കാർലോ മറികടക്കുക ആയിരുന്നു. രണ്ടു പ്രാവശ്യം കളിക്കാരൻ ആയി കൂടി യൂറോപ്യൻ കപ്പ് ജയിച്ച ആഞ്ചലോട്ടി ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ പകരം വെക്കാനില്ലാത്ത പരിശീലകൻ ആയി ആണ് അറിയപ്പെടുന്നത്.