ബയേണും കൂറ്റൻ സ്കോറുകളും ഒരു പതിവ് കഥ മാത്രമാണ്. ചാമ്പ്യൻസ് ലീഗിൽ ഇന്ന് അങ്ങനെ മറ്റൊരു ഗോൾമഴ കൂടെ ബയേണിൽ നിന്ന് പിറന്നു. ഇന്ന് അവർ ചെക്ക് ക്ലബായ വിക്റ്റോറിയ പ്ലസനിയ ആയിരുന്നു ഇന്ന് ഇര. മ്യൂണിക്കിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ആയിരുന്നു ബയേണിന്റെ വിജയം.
ആദ്യ പകുതിയിൽ മാനെയുടെ ഒരു മനോഹര ഗോൾ ഉൾപ്പെടെ മൂന്ന് ഗോളുകൾ ബയേൺ നേടി. ഏഴാം മിനുട്ടിൽ സാനെയുടെ ഒരു ഇടം കാലൻ സ്ക്രീമർ ആണ് ബയേണ് ലീഡ് നൽകിയത്. പെനാൽറ്റി ബോക്സിന് പുറത്ത് നിന്നായിരുന്നു സാനെയുടെ സ്ട്രൈക്ക്. 13ആം മിനുട്ടിൽ ഗൊററ്റ്സ്കയുടെ പാസിൽ നിന്ന് ഗ്നാബ്രി ബയേണിന്റെ ലീഡ് ഇരട്ടിയാക്കി.
21ആം മിനുട്ടിൽ ആയിരുന്നു മാനെയുടെ അത്ഭുത ഗോൾ. ജഗിൾ ചെയ്ത് കൊണ്ട് ത്രോ ലൈനിന് അടുത്ത് നിന്ന് നീക്കം ആരംഭിച്ച മാനെ ഒറ്റയ്ക്ക് പെനാൾട്ടി ബോക്സ് വരെ കുതിച്ച വല കണ്ടെത്തുക ആയിരുന്നു.
രണ്ടാം പകുതിയിലും ബയേൺ ഗോളടി തുടർന്നു. 51ആം മിനുട്ടിലെ സാനെയുടെ രണ്ടാം ഗോൾ സ്കോർ 4-0 എന്നാക്കി. പിന്നാലെ 59ആം മിനുട്ടിൽ ചൗപ മോടിംഗും വല കുലുക്കി. സ്കോർ 5-0.
ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളിൽ മൂന്ന് വിജയവുമായി 9 പോയിന്റിൽ നിൽക്കുക ആണ് ബയേൺ.