ഇന്ത്യയുടെ ലോവര്‍ ഓര്‍ഡര്‍ ബാറ്റിംഗ് പ്രതീക്ഷ നൽകുന്നു – രാഹുല്‍ ദ്രാവിഡ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് പരാജയപ്പെട്ടുവെങ്കിലും ഇന്ത്യയുടെ ലോവര്‍ ഓര്‍ഡര്‍ ബാറ്റിംഗ് നിര പൊരുതി നിന്നത് പ്രതീക്ഷ നൽകുന്നുവെന്ന് പറഞ്ഞ് കോച്ച് രാഹുല്‍ ദ്രാവിഡ്.

ഇന്ത്യന്‍ പ്രധാന ബാറ്റ്സ്മാന്മാരിൽ 46 റൺസുമായി ദിനേശ് കാര്‍ത്തിക് ടോപ് സ്കോറര്‍ ആയപ്പോള്‍ 31 റൺസുമായി ദീപക് ചഹാറും 20 റൺസുമായി ഉമേഷ് യാദവും പൊരുതി നോക്കി. ഹര്‍ഷൽ പട്ടേലും 17 റൺസ് നേടി.

ഇതെല്ലാം ഈ പരാജയത്തിലും പോസിറ്റീവ് വശങ്ങളാണന്നാണ് രാഹുല്‍ ദ്രാവിഡ് പറഞ്ഞത്. ഇത് ലോകകപ്പിന് പോകുന്ന ടീമിന് ഗുണകരമായ കാര്യമാണെന്നും ദ്രാവിഡ് വ്യക്തമാക്കി.