ഐസിസിയുടെ ടി20 ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. പാക്കിസ്ഥാന് താരം മൊഹമ്മദ് റിസ്വാന് 861 റേറ്റിംഗ് പോയിന്റോടെ ഒന്നാം സ്ഥാനത്താണുള്ളത്. സൂര്യകുമാര്‍ യാദവ് 801 പോയിന്റ് നേടിയപ്പോള്‍ ബാബര്‍ അസം 799 പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്.
എയ്ഡന്‍ മാര്‍ക്രം 792 പോയിന്റോടെ നാലാം സ്ഥാനത്തും ആരോൺ ഫിഞ്ച് 707 റേറ്റിംഗ് പോയിന്റും സ്വന്തമാക്കി അഞ്ചാം സ്ഥാനത്തുമുണ്ട്. ദാവിദ് മലന്, ഡെവൺ കോൺവേ, പതും നിസ്സങ്ക, മുഹമ്മദ് വസീം(യുഎഇ), റീസ ഹെന്‍ഡ്രിക്സ് എന്നിവരാണ് അഞ്ച് മുതൽ പത്ത് സ്ഥാനങ്ങളിലുള്ളത്.