അസാധ്യ ഫോമിൽ ഉള്ള ഡിയോഗോ ഡാലോട്ടിന്റെ കരാർ നീട്ടാൻ യുണൈറ്റഡ്

മികച്ച പ്രകടനം തുടരുന്ന റൈറ്റ് ബാക്ക് ഡിയോഗോ ഡാലോട്ടിന് യുണൈറ്റഡ് പുതിയ കരാർ നൽകിയേക്കുമെന്ന് സൂചന. ബാഴ്‌സലോണയുമായി ചേർന്ന് വരെ ട്രാൻസ്‌ഫർ വിൻഡോയിൽ പേര് കേട്ടിരുന്ന താരത്തെ ഇതോടെ യുനൈറ്റഡ് കൈവിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഉറപ്പാണ്. ഇരുപത്തിമൂന്ന്കാരനായ താരത്തിന്റെ ടീമുമായുള്ള നിലവിലെ കരാർ ഈ സീസണോടെ അവസാനിക്കാൻ പോവുകയാണ്.

യുണൈറ്റഡ് 173011

നിലവിലെ കരാറിൽ ഒരു സീസണിലേക്ക് കൂടി നീട്ടാനുള്ള സാധ്യത ചേർത്തത് ഉപയോഗപ്പെടുത്താൻ യുനൈറ്റഡിനാവും. ഇതോടെ 2024 വരെ താരത്തെ ടീമിൽ നിലനിർത്താനും അവർക്ക് സാധിക്കും. എന്നാൽ ദീർഘകാലത്തേക്ക് ഡാലോട്ടിന്റെ നിലനിർത്താൻ പുതിയ കരാർ തന്നെ നൽകേണ്ടത് അത്യാവശ്യമാണ്. ടീമിൽ എത്തിയ ശേഷം കാര്യമായ അവസരങ്ങൾ ലഭിക്കാതെ ഇരുന്ന ഡാലോട്ട് നിലവിൽ യുണൈറ്റഡിന്റെ അഭിവാജ്യ ഘടകമാണ്. ചെക്ക് റിപ്പബ്ലികിനെതിരായാ പോർച്ചുഗലിന്റെ കഴിഞ്ഞ മത്സരത്തിൽ താരം രണ്ടു ഗോളുകളും നേടി തന്റെ ഫോം വിളിച്ചോതിയിരുന്നു. താരത്തിനെ ദീർഘകാലം ടീമിൽ നിലനിർത്താൻ ആവശ്യമായ പുതിയ കരാർ ഉടൻ നൽകുമെന്ന പ്രതീക്ഷയിൽ ആണ് ആരാധകരും.