അക്സര്‍ പട്ടേലിന് ഇന്നിംഗ്സിന്റെ ഏത് ഘട്ടത്തിലും ബൗളിംഗ് ഏറ്റെടുക്കുവാന്‍ സാധിക്കുമെന്നും അത്തരത്തിലൊരാളുടെ സേവനം തനിക്ക് ലഭിയ്ക്കുമ്പോള്‍ അത് മറ്റ് ബൗളര്‍മാരെ വിവിധ സാഹചര്യങ്ങള്‍ ഉപയോഗിക്കുവാനുള്ള ആനുകൂല്യം തനിക്ക് നൽകുന്നുണ്ടെന്നും പറഞ്ഞ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ.
താരം പവര്‍പ്ലേയിൽ ബൗളിംഗ് ചെയ്യുകയാണെങ്കിൽ പേസര്‍മാരെ മധ്യ ഓവറുകളിൽ ഉപയോഗിക്കുവാന്‍ തനിക്ക് സാധിക്കുമെന്നും ഇനി അക്സറിൽ നിന്ന് ബാറ്റിംഗ് വൈദഗ്ധ്യം കൂടി താന്‍ കാണുവാന്‍ ആഗ്രഹിക്കുന്നുവെന്നും രോഹിത് കൂട്ടിചേര്‍ത്തു.
ഇന്നലെ ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ ഗ്ലെന്‍ മാക്സ്വെല്ലിനെയും ടിം ഡേവിഡിനെയും തന്റെ രണ്ട് ഓവറുകളിലായി പുറത്താക്കി അക്സര്‍ പട്ടേലാണ് ഓസ്ട്രേലിയന്‍ ബാറ്റിംഗിന്റെ താളം തെറ്റിച്ചത്. തന്റെ രണ്ടോവറിൽ വെറും 13 റൺസ് വിട്ട് നൽകിയാണ് അക്സര്‍ 2 വിക്കറ്റ് നേടിയത്.