“അക്സർ പട്ടേലിന്റെ രണ്ട് ഓവറുകളാണ് രണ്ട് ടീമുകളും തമ്മിലുള്ള വ്യത്യാസം” – ഫിഞ്ച്

രണ്ടാം ടി20യിൽ ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയതിൽ നിർണായകമായത് അക്സർ പട്ടേലിന്റെ ബൗളിംഗ് ആയിരുന്നു എന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. അക്സർ രണ്ട് ഓവറിൽ 13 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. രോഹിതിന്റെ ഇന്നിങ്സിനെയും ഫിഞ്ച് പ്രശംസിച്ചു.

അക്സർ

രോഹിത് മിടുക്കനായിരുന്നു എങ്കിലും അക്‌സർ എറിഞ്ഞ രണ്ട് ഓവറുകളാണ് കളിയിലെ വ്യത്യാസം ആയി മാറിയത് എന്ന് ഫിഞ്ച് പറഞ്ഞു. വേഡിന്റെ ഇന്നിങ്സ് മികച്ചതായിരുന്നു എന്നും ഫിഞ്ച് പറഞ്ഞു.

കളി എട്ട് ഓവർ മാത്രമായി എന്നത് തിരിച്ചടി ആയില്ല. ലോകകപ്പിനായി ഒരുങ്ങുമ്പോൾ ഇത്തരം മത്സരങ്ങളും ഇത്തരം സാഹചര്യങ്ങളും എല്ലാം ലഭിക്കുന്നത് നല്ലതാണ് എന്നും അത് ലോകകപ്പിനായി നന്നായി ഒരുങ്ങാൻ സഹായിക്കും എന്നും ഓസ്ട്രേലിയൻ ക്യാപ്റ്റൻ പറഞ്ഞു.