ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസിനെ രൂക്ഷമായി വിമർശിച്ച് മുൻ പാകിസ്താൻ ഓൾ റൗണ്ടർ സൽമാൻ ബട്ട്. മറ്റുള്ളവർ ഇതിനെക്കുറിച്ച് സംസാരിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ എന്റെ കാഴ്ചപ്പാടിൽ ടീം ഇന്ത്യയുടെ ഫിറ്റ്നസ് മികച്ചതല്ല. വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ എന്നിവരെ കൂടാതെ, ആരും ഫിറ്റല്ല. സൽമാൻ ബട്ട് പറഞ്ഞു.
ഫീൽഡിൽ അവർക്ക് അവസരങ്ങൾ മുതലാക്കാൻ ആവാത്തത് ഫിറ്റ്നസ് പ്രശ്നമായത് കൊണ്ട് ആണ് എന്ന് ബട്ട് തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ക്രിക്കറ്റ് താരങ്ങളാണ് ഇന്ത്യൻ താരങ്ങൾ. അവർ പരമാവധി മത്സരങ്ങൾ കളിക്കുന്നു. എന്തുകൊണ്ടാണ് അവർ ഫിറ്റ്നസിന്റെ കാര്യത്ത നിലവാരം പുലർത്താത്തത്? സൽമാൻ ചോദിക്കുന്നു.
ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ മറ്റ് ടീമുകളുമായി അവരുടെ ഫിറ്റ്നസ് താരതമ്യം ചെയ്താൽ, ഇന്ത്യക്കാർ അവർക്ക് ഒപ്പം എത്താനെ ആകില്ല. ചില ഏഷ്യൻ ടീമുകളും ഇന്ത്യയെക്കാൾ മുന്നിലാണെന്ന് ഞാൻ പറയും. ചില ഇന്ത്യൻ താരങ്ങൾ തടി കൂടുതൽ ആണെന്നും ബട്ട് പറഞ്ഞു.
“വിരാട് കോഹ്ലി ഫിറ്റ്നസിൽ മറ്റുള്ളവർക്ക് മാതൃകയാണ്. രവീന്ദ്ര ജഡേജയും ഹാർദിക് പാണ്ഡ്യയും വളരെ ഫിറ്റാണ്. അവർക്ക് മികച്ച ഫിറ്റ്നസ് ഉണ്ട്, പക്ഷേ രോഹിത് ശർമ്മയെപ്പോലുള്ള കളിക്കാർ അങ്ങനെ അല്ല. ഋഷഭ് പന്ത് പോലുള്ള താരങ്ങൾ ഫിറ്റ്നസ് സൂക്ഷിച്ചാൽ കൂടുതൽ അപകടകാരികളായ ക്രിക്കറ്റർമാരായി മാറാൻ ആകും. അദ്ദേഹം പറഞ്ഞു