ലോകകപ്പിൽ വിരാട് കോഹ്ലി ഇന്ത്യയുടെ ഓപ്പണർ ആകണം എന്നും കെ എൽ രാഹുൽ ആദ്യ ഇലവനിൽ നിന്ന് മാറണം എന്നും മുൻ ഇന്ത്യൻ താരം രോഹൻ ഗവാസ്കർ. വിരാട് ഓപ്പൺ ചെയ്യുന്നത് ഒരു മികച്ച ഓപ്ഷനാണെന്ന് ഞാൻ കരുതുന്നു. നിങ്ങൾ അദ്ദേഹം ഓപ്പൺ ചെയ്യുമ്പോൾ ഉള്ള ടി20 നമ്പറുകൾ നോക്കൂ, അവ മികച്ചതാണ്. ശരാശരി 55-57 ആണ്, അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് ഏകദേശം 160 ആണ്. അവ അസാധാരണമായ സംഖ്യകളാണ്. അത് ഇന്ത്യക്ക് പ്രയോചനമാകും. രോഹൻ പറയുന്നു.

അദ്ദേഹത്തിന്റെ അവസാന ഇന്നിംഗ്സ് ഓപ്പണർ ആയപ്പോൾ പുറത്താകാതെ 122 റൺസ് ആയിരുന്നു. താൻ ഓപ്പൺ ചെയ്യാൻ ഇഷ്ടപ്പെടുന്നു എന്ന് മുമ്പ് തന്നെ കോഹ്ലി പറഞ്ഞിട്ടുണ്ട്. ഇത് തീർച്ചയായും ഇന്ത്യ ചിന്തിക്കേണ്ട കാര്യമാണ്. സ്പോർട്സ് 18യിലെ ഒരു ഷോയിൽ ഗവാസ്കർ പറഞ്ഞു.
കോഹ്ലി ഓപ്പൺ ചെയ്യുക ആണെങ്കിൽ സൂര്യകുമാർ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യണം. കെ എൽ രാഹുൽ അപ്പോൾ ആദ്യ ഇലവനിൽ നിന്ന് മാറണം എന്നും രോഹൻ ഗവാസ്കർ പറഞ്ഞു.














