തങ്ങളുടെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ആദ്യ ഗോളും ജയവും കുറിച്ച് ഫ്രാങ്ക്ഫർട്ട്

Wasim Akram

20220914 043406
Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡിയിൽ തങ്ങളുടെ ആദ്യ ജയം കുറിച്ച് ജർമ്മൻ ക്ലബ് ഫ്രാങ്ക്ഫർട്ട്. ഫ്രഞ്ച് ക്ലബ് മാഴ്സെയെ എതിരില്ലാത്ത ഒരു ഗോളിന് ആണ് അവർ മറികടന്നത്. തങ്ങളുടെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ആദ്യ ഗോളും ജയവും ആണ് ഫ്രാങ്ക്ഫർട്ട് ഇന്ന് കുറിച്ചത്. പന്ത് കൂടുതൽ നേരം കൈവശം വച്ചത് മാഴ്സെ ആണെങ്കിലും കൂടുതൽ അവസരങ്ങൾ തുറന്നത് ഫ്രാങ്ക്ഫർട്ട് ആയിരുന്നു.

തന്റെ രണ്ടാം ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഇറങ്ങിയ 22 കാരൻ ജെസ്പർ ലിന്റ്സ്ട്രോം 43 മത്തെ മിനിറ്റിൽ ജർമ്മൻ ക്ലബിന് ആയി ചരിത്രഗോൾ നേടുക ആയിരുന്നു. മാഴ്സെക്ക് ആയി ഗോൾ നേടാൻ അലക്സിസ് സാഞ്ചസിനും സുവാരസിനും അവസരം ലഭിച്ചെങ്കിലും അവർക്ക് അത് മുതലെടുക്കാൻ ആയില്ല. 80 മത്തെ മിനിറ്റിൽ കമാദ ഫ്രാങ്ക്ഫർട്ടിനു ആയി രണ്ടാം ഗോൾ നേടിയെങ്കിലും വാർ ഈ ഗോൾ നിഷേധിക്കുക ആയിരുന്നു.