മോൻസയിൽ നടക്കുന്ന ഇറ്റാലിയൻ ഗ്രാന്റ് പ്രീയിൽ, നിക്ക് ഡി വ്രീസിന്റെ ഫോർമുല വൺ അരങ്ങേറ്റം വില്യംസ് സ്ഥിരീകരിച്ചു. അപ്പെൻഡിസൈറ്റിസ് ബാധിച്ച അലക്സാണ്ടർ ആൽബോണിന് പകരക്കാരൻ ആയാണ് ഡി വ്രീസ് ഫോർമുല വൺ അരങ്ങേറുന്നത്. ആൽബണിനെ അപ്പെൻഡിസൈറ്റിസ് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിന്റെ ഫലമായി, ആൽബോണിനെ ഡോക്ടർമാർ മോൺസയിൽ മത്സരിക്കാൻ അനുവദിച്ചില്ല. അതുകൊണ്ട് തന്നെ മെഴ്‌സിഡസ് റിസർവ് ഡ്രൈവർ ഡി വ്രീസിനെ പകരം കൊണ്ടുവരാൻ വില്യംസ് റേസിംഗ് നിർബന്ധിതരായി.
ഫോർമുല വൺ സ്‌പാനിഷ് ഗ്രാന്റ് പ്രീയിൽ 2022-ലെ തന്റെ ആദ്യത്തെ എഫ്‌പി 1(ഫ്രീ പ്രാക്ടീസ്) ഡ്രൈവ് ചെയ്യുവാൻ ഡച്ചുകാരനായ ഡി വ്രീസ് ഉണ്ടായിരുന്നു. അതിനുശേഷം, ഫ്രഞ്ച് ജിപിയിൽ മെഴ്‌സിഡസിനൊപ്പവും നടന്നുകൊണ്ടിരിക്കുന്ന ഇറ്റാലിയൻ ജിപിയിൽ ആസ്റ്റൺ മാർട്ടിനുമൊപ്പവും അദ്ദേഹം എഫ്‌പി 1-ൽ പങ്കെടുക്കുകയുണ്ടായി. ഫോർമുല ഇ ചാമ്പ്യനായ ഡി വ്രീസ്, ഒടുവിൽ മോൻസയിൽ തന്റെ ദീർഘകാലമായി കാത്തിരുന്ന ഫോർമുല വൺ അരങ്ങേറ്റം നടത്തും.