ബെല്ലാരിനേയും അലോൻസോയേയും നാളെ ആരാധകർക്ക് അവതരിപ്പിക്കും, താരങ്ങൾ ബാഴ്‌സയുടെ ചാമ്പ്യൻസ് ലീഗ് സ്ക്വാഡിൽ

Nihal Basheer

പുതിയ താരങ്ങളായ ഹെക്ടർ ബെല്ലാരിനെയും മാർക്കോസ് അലോൻസോയും ബാഴ്‌സലോണ നാളെ കാണികൾക്ക് മുന്നിൽ അവതരിപ്പിക്കും. താരങ്ങൾ നേരത്തെ തന്നെ ടീമിനോടൊപ്പം പരിശീലനം ആരംഭിച്ചിരുന്നു. അതേ സമയം ബാഴ്‌സയുടെ ചാമ്പ്യൻസ് ലീഗ് സ്ക്വാഡിൽ ഇരുവരെയും ടീം ഉൾപ്പെടുത്തിയിട്ടുണ്ട്. ബെല്ലാരിൻ രണ്ടാം നമ്പർ ജേഴ്‌സിയും അലോൻസോ മുപ്പത്തൊയൊന്നാം നമ്പർ ജേഴ്‌സിയും അണിയും.

അതേ സമയം ഗവി, ബാൾഡെ എന്നിവരെ ബാഴ്‌സയുടെ ചാമ്പ്യൻസ് ലീഗ് സ്ക്വാഡിൽ രെജിസ്റ്റർ ചെയ്തിട്ടില്ല. യുവേഫയുടെ 21 വയസിനു താഴെയുള്ള യൂത്ത് ടീമുകളിലൂടെ വളർന്ന താരങ്ങൾക്ക് വേണ്ടിയുള്ള ചട്ടപ്രകാരം ഇവരെ ടീമിൽ ഇറക്കാൻ സാധിക്കും എന്നതിനാൽ ആണിത്. പുതുതായി ടീമിലേക്ക് എത്തിയ പാബ്ലോ ടോറെയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുൻപായി അവസാനം ടീമിലെത്തിയ താരങ്ങളെ കൂടി കാണികൾക്ക് മുന്നാകെ അവതരിപ്പിക്കാനാണ് ബാഴ്‌സയുടെ നീക്കം.