ഈ മാസം അവസാനം നടക്കുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കുന്ന തിരുവനന്തപുരം അതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഇന്നലെ മത്സരത്തിനായുള്ള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടത്തി. കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ ആണ് സംഘാടക സമിതി ഓഫീസ്. കായിക മന്ത്രി അബ്ദു റഹ്മാൻ ആണ് ഉദ്ഘാടനം നിർവഹിച്ചത്.
ഈ മാസം 28നാണ് മത്സരം നടക്കേണ്ടത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരമാകും ഇത്. ഗുവാഹത്തി ഇൻഡോർ എന്നിവിടങ്ങളിലാണ് ബാക്കി രണ്ട് മത്സരങ്ങൾ നടക്കുക. ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സജൻ കെ വർഗ്ഗീസ് അധ്യക്ഷൻ ആയി.