ഇന്ത്യയ്ക്കും പാക്കിസ്ഥാനുമെതിരെ ഏഷ്യ കപ്പ് ഗ്രൂപ്പ് എ യിൽ ഉള്ള ഹോങ്കോംഗിന്റെ ടീമംഗങ്ങളോട് കോച്ച് ജോൺസ്റ്റൺ ആവശ്യപ്പെട്ടത് ഫീൽഡിലെ ഓരോ നിമിഷവും ആസ്വദിക്കുവാനാണ്, കാരണം ഇത്തരത്തില്‍ ഒരു ടൂര്‍ണ്ണെന്റിൽ ക്രിക്കറ്റിലെ വമ്പന്മാരോട് ഏറ്റുമുട്ടുവാന്‍ ഇനി ഹോങ്കോംഗിന് അവസരം ലഭിച്ചേക്കില്ലെന്ന് അദ്ദേഹം തന്റെ ടീമംഗങ്ങളോട് പറഞ്ഞു.
കോവിഡ് വന്നതിന് പിന്നെ ഹോങ്കോംഗ് ടീമിന്റെ ഔട്ട്ഡോര്‍ പരിശീലനം തന്നെ മുടങ്ങിയിരുന്നു. അതിന് ശേഷം രണ്ട് ടി20 ലോകകപ്പിൽ യോഗ്യത ടീമിന് തലനാരിഴയ്ക്കാണ് നഷ്ടമായത്. യുഎഇയെ പരാജയപ്പെടുത്തിയാണ് ഹോങ്കോംഗ് ഏഷ്യ കപ്പിലെ ആറാമത്തെ ടീമായി യോഗ്യത നേടിയത്.
4 വര്‍ഷം മുമ്പ് ഇന്ത്യയ്ക്കെതിരെ ഏഷ്യ കപ്പിൽ വിജയത്തിന് 26 റൺസ് അകലെ വരെ എത്തുവാന്‍ ടീമിന് സാധിച്ചിരുന്നു. അന്ന് ഇന്നത്തെ ക്യാപ്റ്റന്‍ നിസാകത് ഖാന് 92 റൺസ് നേടിയാണ് ഹോങ്കോംഗിനായി പൊരുതിയത്.
ഇന്ത്യയ്ക്കെതിരെയും പാക്കിസ്ഥാനെതിരെയും കളിക്കുവാനാകുന്നത് വലിയ കാര്യമാണ്, അതാണ് ടീമിന് ലഭിയ്ക്കാവുന്ന ഏറ്റവും വലിയ പ്രഛോദനം ആണ് ഇതെന്നും നിസാകത് ഖാന് വ്യക്തമാക്കി.