സീരി എയിൽ രണ്ടാം മത്സരത്തിൽ ഗോൾ രഹിത സമനില വഴങ്ങി യുവന്റസ് | Report

Wasim Akram

സാമ്പ്ഡോറിയക്ക് മുന്നിൽ സമനില വഴങ്ങി യുവന്റസ്

ഇറ്റാലിയൻ സീരി എയിൽ രണ്ടാം മത്സരത്തിൽ സാമ്പ്ഡോറിയക്ക് എതിരെ ഗോൾ രഹിത സമനില വഴങ്ങി യുവന്റസ്. പന്ത് കൈവശം വക്കുന്നതിൽ നേരിയ മുൻതൂക്കം യുവന്റസിന് ഉണ്ടായിരുന്നു എങ്കിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇരു ടീമുകളും ഒരേപോലെ ആയിരുന്നു.

യുവന്റസ്

മിക്കവാറും സമയത്ത് വിരസമായ മത്സരത്തിൽ യുവന്റസിന് എതിരാളികളെ വലുതായി പരീക്ഷിക്കാൻ പോലും ആയില്ല. രണ്ടാം പകുതിയിൽ റാബിയോറ്റ് ഗോൾ നേടിയെങ്കിലും പാസ് നൽകിയ വ്ലാഹോവിച് ഓഫ് സൈഡ് ആണെന്ന് വാർ കണ്ടത്തിയതോടെ ഇത് നിഷേധിക്കപ്പെട്ടു. ആദ്യ കളി ജയിച്ച യുവന്റസിന് സമനില അത്ര നല്ല റിസൾട്ട് അല്ല. കഴിഞ്ഞ മത്സരത്തിൽ അറ്റലാന്റയോട് തോറ്റ സാമ്പ്ഡോറിയക്ക് ലീഗിലെ ആദ്യ പോയിന്റ് ആണ് ഇത്.