508 റൺസെന്ന കൂറ്റന്‍ ലക്ഷ്യം ഗോളിൽ തേടുമ്പോള്‍ പാക്കിസ്ഥാന് രണ്ടാം ഇന്നിംഗ്സിൽ അബ്ദുള്ള ഷഫീക്കിനെ(16) വേഗത്തിൽ നഷ്ടമാകുകയായിരുന്നുവെങ്കിലും വെളിച്ചക്കുറവ് മൂലം നാലാം ദിവസത്തെ കളി നേരത്തെ നിര്‍ത്തുമ്പോള്‍ ടീം 89/1 എന്ന നിലയിലാണ്.
419 റൺസ് അവസാന ദിവസം നേടുക എന്നത് ശ്രമകരമാണെങ്കിലും 46 റൺസ് നേടി ഇമാം ഉള്‍ ഹക്കും 26 റൺസ് നേടിയ ബാബര്‍ അസമും ക്രീസിൽ നില്‍ക്കുമ്പോള്‍ പാക്കിസ്ഥാന് പ്രതീക്ഷയ്ക്ക് വകയുണ്ട്. 47 റൺസാണ് രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്.