സന്തോഷ് ട്രോഫി ടോപ് സ്കോറർ ജെസിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി | Jesin to East Bengal

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സന്തോഷ് ട്രോഫിയോടെ വലിയ താരമായി മാറിയ ജെസിൻ ഐ എസ് എല്ലിലേക്ക്. കേരള യുണൈറ്റഡിന്റെ താരമായിരുന്ന ജെസിനെ ഈസ്റ്റ് ബംഗാൾ ആണ് സ്വന്തമാക്കിയത്. താരം ഈസ്റ്റ് ബംഗാളിൽ രണ്ടു വർഷത്തെ കരാർ ഒപ്പുവെക്കും. കേരളത്തെ സന്തോഷ് ട്രോഫി കിരീടത്തിലേക്ക് നയിച്ച പരിശീലകനായ ബിനോ ജോർജ്ജ് ഈസ്റ്റ് ബംഗാളിൽ എത്തുന്നതിന് പിന്നാലെയാണ് ജെസിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കുന്നത്. അവർ കേരള ക്യാപ്റ്റൻ ആയിരുന്ന ജിജോ ജോസഫിനെയും സ്വന്തമാക്കിയിട്ടുണ്ട്.

Img 20220505 141134

കേരള യുണൈറ്റഡിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ച ജെസിൻ ഇതുവരെ കേരള യുണൈറ്റഡിൽ തന്നെ ആയിരുന്നു. സന്തോഷ് ട്രോഫി ടൂർണമെന്റിൽ ടോപ് സ്കോറർ ആയ ജെസിൻ കർണാടകയ്ക്ക് എതിരായ സെമി ഫൈനലിൽ സബ്ബായി ഇറങ്ങി അഞ്ചു ഗോളുകൾ അടിച്ചിരുന്നു. അന്ന് ഇന്ത്യൻ ഫുട്ബോൾ ലോകത്തിന്റെ ആക ശ്രദ്ധ ജെസിനിൽ എത്തിയിരുന്നു. 22കാരനായ താരം ഐ എസ് എല്ലിൽ തിളങ്ങുന്നത് കാണാനായി കാത്തിരിക്കുകയാണ് ഇപ്പോൾ മലയാളികൾ.