പ്രീസീസണിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ലയെ നേരിടും. ഓസ്ട്രേലിയയിൽ ഇന്ന് വൈകിട്ട് 3.15നാണ് മത്സരം നടക്കുന്നത്. കളി തത്സമയം MUTVയിൽ കാണാം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീ സീസണിലെ നാലാം മത്സരമാണിത്. ആദ്യ മൂന്ന് മത്സരങ്ങളിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഏകപക്ഷീയ വിജയങ്ങൾ നേടിയിരുന്നു. ആദ്യ മത്സരത്തിൽ യുണൈറ്റഡ് ലിവർപൂളിനെ 4-0 എന്ന സ്കോറിനും രണ്ടാം മത്സരത്തിൽ മെൽബൺ വിക്ടറിയെ 4-1നും മൂന്നാം മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ 3-1നും മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയിരുന്നു.
ഇന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ടാകില്ല. പുതിയ സൈനിംഗുകളായ എറിക്സൺ, ലിസാൻഡ്രോ മാർട്ടിനസ് എന്നിവരും ഇന്ന് മാച്ച് സ്ക്വാഡിൽ ഉണ്ടാവുകയില്ല. ഇന്ന് പ്രധാന താരങ്ങളെ കുറച്ച് കൂടെ അധികം സമയം കളത്തിൽ നിർത്തി ഫിറ്റ്നസ് വർധിപ്പിക്കാൻ ആകും ടെൻ ഹാഗ് ശ്രമിക്കുക. മികച്ച ഫോമിൽ ഉള്ള അറ്റാക്കിംഗ് നിര ഇന്നും ഗോളടിച്ചു കൂട്ടുമോ എന്നാകും യുണൈറ്റഡ് ആരാധകർ ഉറ്റു നോക്കുന്നത്.