മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരും എന്ന് പലരും കരുതിയിരുന്ന ടിമ്പർ അയാക്സിൽ കരാർ പുതുക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ടിമ്പറിനായി ശ്രമിച്ചു എങ്കിലും താരം അയാക്സിൽ തന്നെ തുടരാൻ തീരുമാനിക്കുക ആയിരുന്നു. ലോകകപ്പ് ടീമിൽ ഇടം ഉറപ്പിക്കാൻ ആയിരുന്നു താരം അയാക്സ് വിടാതിരുന്നത്. യുണൈറ്റഡ് പോലെ വലിയ ക്ലബിൽ എത്തിയാൽ സ്ഥിരമായി അവസരം കിട്ടില്ല എന്നതും ടിമ്പറിനെ അയാക്സിൽ നിർത്തി.
ടിമ്പറിന് പകരം മാഞ്ചസ്റ്റർ യുണൈറ്റഡ് ലിസാൻഡ്രോ മാർട്ടിനസിനെ സ്വന്തമാക്കിയിരുന്നു. വേർസറ്റൈൽ ഡിഫൻഡറായ ടിമ്പറിനെ റൈറ്റ് ബാക്കായും സെന്റർ ബാക്ക് ആയും അയാക്സിനായി കളിക്കുന്ന ടിമ്പർ ഹോളണ്ടിന്റെ ഏറ്റവും മികച്ച ടാലന്റുകളിൽ ഒന്നാണ്.
അയാക്സിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന 20കാരൻ ഇതിനകം തന്നെ അയാക്സിനായി 50ൽ അധികം സീനിയർ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.