ലിംഗാർഡിനെ സ്വന്തമാക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ് ശ്രമം

20220721 010306

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജെസ്സി ലിംഗാർഡിനായി നോട്ടിങ്ഹാം ഫോറസ്റ്റ് ശ്രമിക്കുന്നതായി സ്കൈസ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. താരം കരാർ അവസാനിച്ചതോടെ ജൂണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടിരുന്നു. ലിംഗാർഡിനായി വെസ്റ്റ് ഹാം യുണൈറ്റഡും ശ്രമിക്കുന്നുണ്ട്. താരം ഉടൻ തന്നെ തന്റെ അടുത്ത ക്ലബ് തീരുമാനിക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

ഒരു സീസൺ മുമ്പ് വെസ്റ്റ് ഹാമിൽ ലോണിൽ ചെന്ന് ഗംഭീര പ്രകടനം നടത്താൻ ലിംഗാർഡിനായിരുന്നു. 2021 ജനുവരിയിൽ വെസ്റ്റ് ഹാമിൽ എത്തിയ താരം 9 ലീഗ് ഗോളുകൾ നേടിയിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ് തുടർന്ന ലിംഗാർഡിന് കാര്യമായി അവസരം പോലും ലഭിച്ചില്ല. ഇതോടെയാണ് താരം ക്ലബ് വിട്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ലിംഗാർഡ്.