പ്രായം 41ലേക്ക്, പക്ഷെ സ്ലാട്ടാൻ മിലാനിൽ തുടരും

Newsroom

20220717 175321
Download the Fanport app now!
Appstore Badge
Google Play Badge 1

സ്വീഡിഷ് ഇതിഹാസം സ്ലാട്ടാൻ ഇബ്രഹിമോവിച് എ സി മിലാൻ തന്നെ തുടരും. ഇറ്റാലിയ ചാമ്പ്യന്മാർക്ക് ഒപ്പം പുതിയ കരാർ ഒപ്പുവെക്കാൻ ഇബ്ര തീരുമാനിച്ചു കഴിഞ്ഞു. പരിക്ക് കാരണം തിരികെ കളത്തിൽ എത്താൻ താമസിക്കും എങ്കിലും ഇബ്രയുടെ കരാർ പുതുക്കാൻ എ സി മിലാൻ തീരുമാനിച്ചു. ഇബ്രാഹിമോവിച് എ സി മിലാനിൽ തുടരാനായി തന്റെ വേതനവും കുറക്കും. 1.5 മില്യൺ യൂറോ ആകും ഇബ്രയുടെ വേതനം.

ഇബ്രയുടെ ഫുട്ബോൾ കരിയറിലെ അവസാന സീസണാകും ഇത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇബ്ര തന്നെ വിരമിക്കൽ സൂചനകൾ അടുത്തിടെ നൽകിയിരുന്നു. എങ്കിലും 41ആം വയസ്സിലേക്ക് കടക്കുന്ന ഇബ്ര ഇറ്റാലിയൻ ലീഗിൽ ചാമ്പ്യന്മാർക്ക് ഒപ്പം തുടരുന്നു എന്നത് അദ്ദേഹത്തിന്റെ മികവ് കാണിക്കുന്നു.

മുട്ടിനേറ്റ പരിക്ക് മാറാൻ ശസ്ത്രക്രിയക്ക് വിധേയനായ ഇബ്രാഹിമോവിച് എട്ട് മാസത്തോളം കളത്തിൽ നിന്ന് വിട്ടു നിൽക്കേണ്ടി വരും ഇപ്പോൾ. ഈ കഴിഞ്ഞ സീസണിൽ മിലാനൊപ്പം സീരി എ കിരീടം നേടാൻ സ്ലാട്ടന് ആയിരുന്നു. പക്ഷെ പരിക്ക് കാരണം ആകെ 11 ലീഗ് മത്സരങ്ങൾ മാത്രമാണ് അദ്ദേഹം സ്റ്റാർട്ട് ചെയ്തത്. സീസണിൽ 8 ഗോളുകൾ നേടിയിരുന്നു‌.