ഡിഫൻസ് ശക്തമാക്കാൻ ഉറച്ച് ചെൽസി, പി എസ് ജിയിൽ നിന്ന് കിമ്പെംബെയെ എത്തിക്കാൻ ശ്രമം

ചെൽസി ഡിഫൻസ് ശക്തമാക്കിയിട്ടെ വേറെ കാര്യങ്ങൾ നോക്കു എന്ന് പരിശീലകൻ ടൂഷൽ വെറുതെ പറഞ്ഞതല്ല. കൗലിബലിയെ നാപോളിയിൽ നിന്ന് എത്തിച്ച ചെൽസി അടുത്തതായി ലക്ഷ്യമിടുന്നത് പി എസ് ജിയുടെ സെന്റർ ബാക്കായ കിമ്പെംബെയെ ആണ്‌‌. താരത്തിനായി ചെൽസി ഉടൻ തങ്ങളുടെ ആദ്യ ഓഫർ സമർപ്പിക്കും. 45മില്യൺ യൂറോയുടെ ഓഫർ ആണ് ചെൽസി ആദ്യ ബിഡ് ആയി സമർപ്പിക്കുക.

എന്നാൽ പി എസ് ജി 60 മില്യൺ യൂറോയോളം ആണ് കിമ്പെംബെക്കായി ആവശ്യപ്പെടുന്നത്. മാഞ്ചസ്റ്റർ സിറ്റി താരം നഥാൻ ആകെ, സെവിയ്യ താരം ജൂൽസ് കുണ്ടെ, യുവന്റസ് താരം ഡിലിറ്റ് എന്നിവർക്ക് എല്ലാം വേണ്ടി ചെൽസി ശ്രമിച്ചിരുന്നു. 26 കാരനായ കിമ്പെബെ പി എസ് ജിക്ക് വേണ്ടി മാത്രമാണു ഇതുവരെ കളിച്ചത്. 2005ൽ പി എസ് ജി അക്കദമിയിൽ ചേർന്ന താരം 2014ൽ ആണ് പി എസ് ജിക്കായി സീനിയർ അരങ്ങേറ്റം നടത്തുന്നത്.

പി എസ് ജിക്ക് ഒപ്പം ഇതുവരെ 16 കിരീടങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ ഫ്രാൻസിന് ഒപ്പം ഒരു ലോകകപ്പ് നാഷൺസ് ലീഗ് കിരീടവും കിമ്പെബെ നേടിയിട്ടുണ്ട്.