“മാഞ്ചസ്റ്റർ സിറ്റിയോട് എപ്പോഴും നന്ദി ഉണ്ടാകും, മാഞ്ചസ്റ്റർ സിറ്റി ജേഴ്സി ധരിക്കാൻ ആയതിൽ അഭിമാനം” – സ്റ്റെർലിംഗ്

Newsroom

20220713 183713
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റി വിടുകയാണെന്ന് സ്റ്റെർലിംഗ് പ്രഖ്യാപിച്ചു. ചെൽസിയിലേക്ക് പോകുന്ന താരം സിറ്റിയോട് ഇത്ര കാലവും തന്ന സ്നേഹത്തിന് നന്ദി അറിയിച്ചു. “ഏഴ് സീസണുകൾ, പതിനൊന്ന് പ്രധാന ട്രോഫികൾ, ജീവിതകാലം മുഴുവൻ സൂക്ഷിക്കാൻ ആകുന്ന ഓർമ്മകൾ” സ്റ്റെർലിംഗ് ട്വിറ്ററിൽ കുറിച്ചു.

“ഈ യാത്ര മികച്ചതായിരുന്നു. ഉയർച്ച താഴ്ചകൾക്ക് ഞാൻ നന്ദിയുള്ളവനാണ്, കാരണം ചില സമയങ്ങളിൽ, എന്റെ ശക്തിയും നിശ്ചയദാർഢ്യവും പരീക്ഷിക്കുകയും എന്റെ മികച്ച താരമാക്കാനും സിറ്റിക്ക് ആയി” അദ്ദേഹം പറഞ്ഞു. ഞാൻ 20 വയസ്സുള്ളപ്പോൾ ഒരു യുവാവായി മാഞ്ചസ്റ്ററിൽ എത്തി. ഇന്ന് ഞാൻ ഒരു വലിയ മനുഷ്യനായാണ് ക്ലബ് വിടുന്നത്. നിങ്ങളുടെ അനന്തമായ പിന്തുണയ്ക്ക് നന്ദി. മാഞ്ചസ്റ്റർ സിറ്റിയുടെ കുപ്പായം ധരിക്കുന്നത് ഒരു ബഹുമതിയാണ് എന്നും അതിൽ അഭിമാനിക്കുന്നു എന്നും സ്റ്റെർലിംഗ് പറഞ്ഞു.

സ്റ്റെർലിംഗ് 2015 മുതൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പമുള്ള താരമാണ്.