ലിസാൻഡ്രോ മാർട്ടിനസും മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ധാരണയിൽ എത്തി

Img 20220713 175228

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത ട്രാൻസ്ഫർ ടാർഗറ്റായ ലിസാൻഡ്രോ മാർട്ടിനസും മാഞ്ചസ്റ്ററുമായി കരാർ ധാരണയിലെത്തി. താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ സമ്മതിച്ചിരിക്കുകയാണ്. താരവുമായി വേതനത്തിന്റെ കാര്യത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ധാരണയിൽ എത്തിയിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ബിഡ് അയാക്സ് നിരസിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതേ തുകയ്ക്ക് തന്നെ താരത്തെ വിൽക്കാൻ അയാക്സ് തയ്യാറാണ്. 50 മില്യന്റെ ബിഡ് ആകും മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും അയാക്സിന് മുന്നിൽ വെക്കുക. ഇത് അയാക്സ് സ്വീകരിക്കും എന്നാണ് സൂചനകൾ.

മാർട്ടിനസിനായി ആഴ്സണലും രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ ആഴ്സണൽ ചിത്രത്തിലേ ഇല്ല. അർജന്റീനൻ താരം സെന്റർ ബാക്കായും ലെഫ്റ്റ് ബാക്കായും മിഡ്ഫീൽഡിലും കളിക്കാൻ കഴിവുള്ള താരമാണ്‌. 24കാരനായ താരം ഇപ്പോൾ അർജന്റീന ടീമിലെ സ്ഥിരാംഗമാണ്. 2019 മുതൽ താരം അയാക്സിനൊപ്പം ഉണ്ട്.