ബ്രെന്റ്ഫോർഡ് ഒരു യുവതാരത്തെ സൈൻ ചെയ്യുന്നു. ഉക്രൈൻ സ്വദേശിയായ 18കാരൻ യെഹോർ യാർമൊല്യുക് ആണ് ബ്രെന്റ്ഫോർഡിൽ എത്തുന്നത്. താരം ബ്രെന്റ്ഫോർഡുമായി കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന് വിസയും ലഭിച്ചു കഴിഞ്ഞു. മിഡ്ഫീൽഡർ ആയ താരം ഇതിനകം തന്നെ ഉക്രൈൻ അണ്ടർ 21 ടീമിനായി കളിക്കുന്നുണ്ട്. ഉക്രൈൻ ക്ലബായ ഡിനിപ്രോയ്ക്ക് ആയാണ് താരം അവസാന 6 വർഷമായി കളിക്കുന്നത്.