വിദാൽ ഇനി ഫ്ലമെംഗോയിൽ

20220712 135043

ചിലിയൻ മധ്യനിര താരം ആർട്ടുറോ വിദാലിനെ ബ്രസീലിയൻ ക്ലബായ ഫ്ലമെംഗോ സ്വന്തമാക്കി. വിദാൽ ഇന്റർ മിലാനുനായുള്ള കരാർ ഇന്നലെ അവസാനിപ്പിച്ചിരുന്നു. 35കാരനായ താരം ലാറ്റിനമേരിക്കയിലേക്ക് മടങ്ങി പോകും. ഫ്ലമെംഗോ 18 മാസത്തെ കരാർ വിദാലിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അത് വിദാൽ സ്വീകരിച്ചാണ് ബ്രസീലിലേക്ക് പോകുന്നത്.

ബാഴ്സലോണയിൽ നിന്ന് ആയിരുന്നു രണ്ടു വർഷം മുമ്പ് വിദാൽ ഇന്റർ മിലാനിലേക്ക് എത്തിയത്. മുമ്പ് യുവന്റസിനൊപ്പം ഇറ്റലിയിൽ കിരീടങ്ങൾ നേടിയിട്ടുള്ള വിദാൽ ഇന്ററിന്റെ ലീഗ് കിരീട നേട്ടത്തിലും പ്രധാനി ആയി. പരിക്കും ഫോം ഔട്ടും കാരണം ഇപ്പോൾ ഇന്റർ സ്റ്റാർടിംഗ് ഇലവനിൽ വിദാൽ എത്താറില്ല. 2007ൽ ആയിരുന്നു ലാറ്റിനമേരിക്ക വിട്ട് വിദാൽ യൂറോപ്പിലേക്ക് എത്തിയത്. ലെവർകൂസൻ, ബയേൺ എന്നീ ജർമ്മൻ ക്ലബുകൾക്കായും വിദാൽ കളിച്ചിട്ടുണ്ട്.