ഇന്ത്യക്ക് വേണ്ടി താരങ്ങൾ കളിക്കുമ്പോൾ വിശ്രമം അനുവദിക്കുന്നതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. താരങ്ങൾ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുമ്പോൾ മാത്രമാണ് വിശ്രമിക്കുന്നതെന്നും ഐ.പി.എൽ കളിക്കുമ്പോൾ താരങ്ങൾക്ക് വിശ്രമം വേണ്ടെന്നും സുനിൽ ഗാവസ്കർ വിമർശിച്ചു.
താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്ന കാര്യത്തിൽ ബി.സി.സി.ഐ പുനർവിചിന്തനം നടത്തണമെന്നും ഗാവസ്കർ ആവശ്യപ്പെട്ടു. അടുത്തിടെ നടന്ന പരമ്പരകളിൽ ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ എന്നിവർക്ക് ബി.സി.സി.ഐ വിശ്രമം അനുവദിച്ചിരുന്നു. ടി20 മത്സരങ്ങൾ കളിക്കുകയെന്നത് അത്ര പ്രയാസമേറിയ കാര്യമല്ലെന്നും ഗാവസ്കർ ഓർമിപ്പിച്ചു.