ലീഗ് ടോപ്സ്കോറർ ഗെയ്‌സ് ഫെരെയ്രയും ബാഴ്‌സലോണയിൽ

Nihal Basheer

ബ്രസീലിയൻ മുന്നേറ്റ താരം ഗെയ്സ് ഫെരെയ്രയെ ടീമിൽ എത്തിച്ച് ബാഴ്‌സലോണ വനിതകൾ. ലീഗിലെ തന്നെ മാഡ്രിഡ് സിഎഫ്എഫ്‌ൽ നിന്നാണ് 24കാരിയായ താരം ബാഴ്‌സയിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയുടെ തന്നെ ഓഷ്വാലക്കൊപ്പം ലീഗിലെ ടോപ്പ് സ്‌കോറർ ആയിരുന്നു. 20 ഗോളുകളാണ് കഴിഞ്ഞ സീസണിൽ നേടിയത്.
20220619 204720
ലെയ്ക മാർടെൻസ് പിഎസ്ജിയിലോട്ടു ചേക്കേറിയതിനാൽ മുന്നേറ്റ നിരയിൽ വന്ന വലിയ നഷ്ടം നികത്താൻ ഈ മുൻ ബെൻഫിക താരത്തിനാവുമെന്ന പ്രതീക്ഷയിൽ ആണ് ബാഴ്‌സ.

ടീം കൂടുതൽ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന ബാഴ്‌സ, അടുത്ത സീസണിന് മുന്നോടി ആയി ടീമിൽ എത്തിക്കുന്ന നാലാമത്തെ താരമാണ് ഗെയ്സ്. രണ്ടു വർഷത്തെ കരാറിൽ താരം എത്തിയിരിക്കുന്നത്.നിലവിൽ അടുത്ത മാസം ആരംഭിക്കുന്ന കോപ്പ അമേരിക്കക് വേണ്ടി തയ്യാറെടുക്കുകയാണ് താരം.