ഇഹാബ് ഗലാൽ ഈജിപ്ത് ദേശീയ ഫുട്ബോൾ ടീം പരിശീലക സ്ഥാനത്ത് നിന്ന് പുറത്തായി. ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ (ഇഎഫ്എ) കാർലോസ് ക്വിറോസിന് പകരക്കാരനായായിരുന്ന്യ് ഗലാലിനെ എത്തിച്ചത്. വെറും മൂന്ന് മത്സരങ്ങൾ മാത്രമാണ് ഗലാലിനു കീഴിൽ ഈജിപ്ത് കളിച്ചത്. ആദ്യ മത്സരത്തിൽ എത്യോപ്യയോട് 2-0 പരാജയപ്പെട്ട ഗലാൽ രണ്ടാം മത്സരത്തിൽ ഗിനിയയെ കഷ്ടപ്പെട്ട് 1-0ന് ഈജിപ്ത് പരാജയപ്പെടുത്തിയിരുന്നു.
എന്നാൽ അവസാന മത്സരത്തിൽ 4-1ന് ദക്ഷിണ കൊറിയയോട് പരാജയപ്പെട്ടതോടെ ഗലാലിനെ പുറത്താക്കാൻ ഈജിപ്ത് തീരുമാനിക്കുകയായിരുന്നു. പിരമിഡ്സ് എഫ്സിയുടെ മാനേജരായ ഗലാൽ ആ ജോലി ഉപേക്ഷിച്ചായിരുന്നു ഈജിപ്ത് പരിശീലകൻ ആയത്. അന്ന് തന്നെ ഗലാൽ ഈജിപ്തിനെ പരിശീലിപ്പിക്കാൻ മാത്രം ടാലന്റുള്ള പരിശീലകൻ അല്ല എന്ന് വിമർശനം ഉയർന്നിരുന്നു.
പുതിയ പരിശീലകൻ വിദേശത്ത് നിന്നാകും എന്നാണ് ഈജിപ്ത് അറിയിച്ചിരിക്കുന്നത്.