മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് റഫീഖ് ഈസ്റ്റ് ബംഗാൾ വിട്ടു. താരത്തെ ചെന്നൈയിൻ എഫ് സി സ്വന്തമാക്കി. റഫീഖിന്റെ സൈനിംഗ് ചെന്നൈയിൻ ഇന്ന് ഔദ്യോഗികമായി അറിയിച്ചു. ഒരു വർഷത്തെ കരാർ ആണ് താരം ചെന്നൈയിനിൽ ഒപ്പുവെച്ചത്. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിനായി റഫീഖ് 16 മത്സരങ്ങൾ കളിച്ചിരുന്നു.
Experienced ✅
Versatile ✅
Coming to Chennai ✅@14mdrafique is our newest machan! 💙🙌🏼#AllInForChennaiyin #VanakkamRafique pic.twitter.com/Qk7vCGnX0y— Chennaiyin FC 🏆🏆 (@ChennaiyinFC) June 16, 2022
മുംബൈ സിറ്റിയിൽ നിന്നായിരുന്നു റഫീഖ് ഈസ്റ്റ് ബംഗാളിലേക്ക് എത്തിയത്. മുമ്പ് കേരള ബ്ലാസ്റ്റേഴ്സിൽ റഫീഖ് കളിച്ചിരുന്നു. മുമ്പ് എ ടി കെ കൊൽകത്തയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. യുണറ്റഡ് സ്പോർട്സ് ക്ലബിൽ കരിയർ ആരംഭിച്ച താരം മുമ്പ് ഐ ലീഗിൽ ഈസ്റ്റ് ബംഗാളിന്റെ ക്യാപ്റ്റൻ ആം ബാൻഡ് വരെ അണിഞ്ഞിട്ടുണ്ട്. 31കാരനായ താരം ഐ എസ് എല്ലിൽ ആകെ 65 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.