അവേശിന് പകരം താന്‍ അര്‍ഷദീപ് സിംഗിന് അവസരം കൊടുക്കുമായിരുന്നു – ആശിഷ് നെഹ്റ

Sports Correspondent

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 ടീമിൽ താന്‍ അവേശ് ഖാന് പകരം അര്‍ഷ്ദീപ് സിംഗിന് അവസരം കൊടുക്കുമെന്ന് പറഞ്ഞ് ആശിഷ് നെഹ്റ. ഇന്ത്യയുടെ മുന്‍ പേസര്‍ ഐപിഎൽ വിജയിച്ച ഗുജറാത്ത് ടൈറ്റന്‍സിന്റെ പരിശീലകനുമാണ് ആശിഷ് നെഹ്‍റ.

ഐപിഎലില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളാണ് അവേശ് ഖാനും അര്‍ഷ്ദീപ് സിംഗും. അര്‍ഷ്ദീപ് 10 വിക്കറ്റാണ് ഐപിഎിലല്‍ നേടിയത്. ഇത് കൂടാതെ ഇന്ത്യന്‍ സംഘത്തിലെ ഏക ഇടംകൈയ്യന്‍ പേസര്‍ കൂടിയാണ് അര്‍ഷ്ദീപ്.

ഇന്ത്യയുടെ ആദ്യ മത്സരത്തിന് ശേഷമായിരുന്നു നെഹ്റയുടെ ഈ പ്രതികരണം. രണ്ടാം മത്സരത്തിലും മികച്ച രീതിയിലാണ് അവേശ് ഖാന്‍ പന്തെറിഞ്ഞത്.