കൗലിബലിയും നാപോളിയും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടു, താരം നാപോളിയിൽ കരാർ ഒപ്പുവെക്കില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നാപോളിയുടെ സെന്റർ ബാക്കായ കലിദൗ കൗലിബലിയും ക്ലബും തമ്മിലുള്ള പുതിയ കരാർ ചർച്ചകളും പരാജയപ്പെട്ടു. അതുകൊണ്ട് തന്നെ കൗലിബലി ഈ സമ്മറിൽ ക്ലബ് വിടുകയോ അല്ലെങ്കിൽ അടുത്ത വർഷം ഒരു ഫ്രീ ഏജന്റായി ക്ലബ് വിടുകയോ ചെയ്യും എന്ന് ഉറപ്പായി. കൗലിബലിയുടെ നിലവിലെ കരാർ 2023 ജൂണിൽ അവസാനിക്കും.

നാപോളി താരങ്ങളുടെ എല്ലാം ശമ്പളം വെട്ടിക്കുറക്കുന്നത് ക്ലബിനാകെ പ്രശ്നമായിരിക്കുകയാണ്. നിരവധി കളിക്കാർക്ക് ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ട്. ലോറെൻസോ ഇൻസൈനെ ഇതിനകം തന്നെ ക്ലബ് വിട്ടു കഴിഞ്ഞു. ഡ്രൈസ് മെർട്ടൻസും കരാർ ധാരണ ആകാതെ ക്ലബ് വിടാൻ ശ്രമിക്കുകയാണ്. ഇവർക്കൊപ്പം കൗലിബലിയും ചേർന്നേക്കും.

സെനഗൽ ഇന്റർനാഷണൽ കൗലിബലി 2014 മുതൽ നാപ്പോളിയിലുണ്ട്, ബാഴ്‌സലോണ, യുവന്റസ്, പാരീസ് സെന്റ് ജെർമെയ്‌ൻ, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവർ താരത്തിനായി ശ്രമിക്കുന്നുണ്ട്. 31കാരനായ താരം നാപോളി അല്ലാതെ മറ്റൊരു സീരി എ ക്ലബ്ബിന് കളിൽകാൻ താല്പര്യമില്ലാത്തത് കൊണ്ട് ഇറ്റലി വിടാൻ ആണ് ശ്രമിക്കുന്നത്. 40 മില്യൺ ഡോളറിന് അടുത്ത് ആണ് ഇപ്പോൾ കൗലിബലിയുടെ റിലീസ് ക്ലോസ്.