ആൻഫീൽഡ് വേണോ ഓൾഡ്ട്രഫോർഡ് വേണോ? ഡാർവിൻ നൂനസിനായി ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം

Newsroom

ബെൻഫികയുടെ ഫോർവേഡായ ഡാർവിൻ നൂനസിനെ സ്വന്തമാക്കാനുള്ള ട്രാൻസ്ഫർ യുദ്ധം കനക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളുമായും താരത്തിന്റെ ഏജന്റ് ചർച്ചകൾ നടത്തി കൊണ്ടിരിക്കുകയാണ്. ലിവർപൂൾ ആണ് ചർച്ചകളിൽ മുന്നിൽ ഉള്ളത് എന്ന് ഫബ്രിസിയോ സൂചിപ്പിക്കുന്നു. എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോഴും ശ്രമം തുടരുന്നുണ്ട്. ചാമ്പ്യൻസ് ലീഗിൽ കളിക്കാനാണ് നൂനസ് ആഗ്രഹിക്കുന്നു എന്നതാണ് ലിവർപൂളിന് അഡ്വാന്റേജ്.

ലിവർപൂൾ നൂനസിനായി 80 മില്യൺ യൂറോയുടെ ഒരു ഓഫർ ബെൻഫികയ്ക്ക് സമർപ്പിച്ചു കഴിഞ്ഞു. വരും മണിക്കൂറുകൾ നിർണായകം ആണെന്ന് ഫബ്രിസിയോ പറഞ്ഞു.
Picsart 22 06 08 22 48 11 540

22കാരനായ നൂനസ് അവസാന രണ്ട് സീസണുകളിലായി ബെൻഫികയ്ക്ക് ഒപ്പം ഉണ്ട്. ചാമ്പ്യൻസ് ലീഗിൽ അടക്കം ഗംഭീര പ്രകടനങ്ങൾ നടത്താൻ നൂനസിന് കഴിഞ്ഞ സീസണിലായിരുന്നു. നൂനസിനായി സ്പാനിഷ് ക്ലബുകളും രംഗത്ത് ഉണ്ട്. ഈ സീസണിൽ നൂനസ് ബെൻഫിക വിടും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ സീസണിൽ 38 മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ താരം നേടിയിരുന്നു.