വ്യത്യസ്ത ഡിസൈനുമായി ബാഴ്സലോണയുടെ പുതിയ ഹോം ജേഴ്സി എത്തി

Newsroom

ബാഴ്സലോണ 2022-23 സീസണായുള്ള പുതിയ ജേഴ്സി അവതരിപ്പിച്ചു. പതിവ് ബാഴ്സലോണ ജേഴ്സികളിൽ നിന്ന് മാറ്റമാണ് ബാഴ്സലോണയുടെ പുതിയ ഹോം കിറ്റ്. സ്പോർടിഫൈ സ്പോൺസർ ആയി എത്തിയതിനു ശേഷമുള്ള ആദ്യ ഹോം ജേഴ്സി ആണിത്. സ്പോർടിഫൈയുടെ ലോഗോ ബാഴ്സലോണ ജേഴ്സിയുടെ മുൻ വശത്ത് ഉണ്ട്. മികച്ച ജേഴ്സിക്ക് നല്ല പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.

പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈകി ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. ജേഴ്സി നൈകിന്റെ ബാഴ്സലോണയുടെയും ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്. അടുത്ത പ്രീസീസൺ മത്സരങ്ങൾ മുതൽ ബാഴ്സലോണയെ ഈ ജേഴ്സിയിൽ കാണാം.

20220603 145208

20220603 145200

20220603 145153

20220603 145147

20220603 144609