കരിയറിലെ ആദ്യ ഗ്രാന്റ് സ്ലാം സെമിഫൈനലിലേക്ക് മുന്നേറി അമേരിക്കയുടെ 18 കാരി കൊക്കോ ഗോഫ്. 18 സീഡ് ആയ ഗോഫ് സഹ അമേരിക്കൻ താരവും 2018 ലെ റണ്ണർ അപ്പും ആയ സ്ലോലെന സ്റ്റീഫൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ തോൽപ്പിച്ചത്. ആദ്യ സെറ്റിൽ മികച്ച പോരാട്ടം ആണ് കണ്ടത്. 7-5 നു എന്നാൽ നിർണായക ബ്രൈക്ക് കണ്ടത്തി ഗോഫ് സെറ്റ് കയ്യിലാക്കി. രണ്ടാം സെറ്റിൽ പക്ഷെ കൂടുതൽ ആധികാരികമായി കളിച്ച ഗോഫ് 6-2 നു സെറ്റ് നേടി തന്റെ ആദ്യ ഫ്രഞ്ച് ഓപ്പൺ സെമിഫൈനൽ ഉറപ്പിച്ചു. മത്സരത്തിൽ 3 തവണ ബ്രൈക്ക് വഴങ്ങിയ ഗോഫ് 6 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. 10 ദിവസം മുമ്പ് പാരീസിൽ തന്റെ ഹൈ സ്കൂൾ ഗ്രാജുവേഷൻ ആഘോഷിച്ച താരത്തിന് ഇത് കൂടുതൽ മധുരമുള്ള നേട്ടമായി.
സെമിഫൈനലിൽ സീഡ് ചെയ്യാതെ സെമിയിലേക്ക് സ്വപ്ന കുതിപ്പോടെ മുന്നേറിയ ഇറ്റാലിയൻ താരം മാർട്ടിന ട്രവിഷാൻ ആണ് ഗോഫിന്റെ എതിരാളി. കാലിനു ഏറ്റ പരിക്കും ആയി കളിച്ച യു.എസ് ഓപ്പൺ റണ്ണർ അപ്പ് ആയ 17 സീഡ് കനേഡിയൻ യുവ താരം ലൈയ്ല ആനി ഫെർണാണ്ടസിനെയാണ് 3 സെറ്റ് പോരാട്ടത്തിൽ ആണ് 28 കാരിയായ ഇറ്റാലിയൻ താരം വീഴ്ത്തിയത്. ആദ്യ സെറ്റ് 6-2 നു ഇറ്റാലിയൻ താരം നേടിയപ്പോൾ ടൈബ്രേക്കർ വരെ നീണ്ട രണ്ടാം സെറ്റ് നേടി കനേഡിയൻ താരം തിരിച്ചടിച്ചു. എന്നാൽ പരിക്ക് കൂടി വലച്ചപ്പോൾ മൂന്നാം സെറ്റ് 6-3 ഫെർണാണ്ടസ് അടിയറവ് പറഞ്ഞപ്പോൾ മാർട്ടിന കരിയറിലെ ആദ്യ ഗ്രാന്റ് സ്ലാം സെമിഫൈനൽ ഉറപ്പിച്ചത്. രണ്ടാം സെറ്റിൽ മാച്ച് പോയിന്റ് കൈവിട്ട ശേഷമാണ് ഇറ്റാലിയൻ താരം ജയം പിടിച്ചെടുത്തത്. മത്സരത്തിൽ 4 തവണ ബ്രൈക്ക് വഴങ്ങിയ മാർട്ടിന 7 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്.