പ്രതീക്ഷയുടെ ഭാരത്തിൽ തളർന്നു അൽക്കാരസ്

ജർമ്മൻ മൂന്നാം സീഡ് അലക്‌സാണ്ടർ സ്വെരേവിനോട് ക്വാർട്ടർ ഫൈനലിൽ തോറ്റ് സ്പാനിഷ് 19 കാരനായ കാർലോസ് അൽകാരാസ് 2022 ഫ്രഞ്ച് ഓപ്പണിൽ നിന്ന് പുറത്തായി. ഗംഭീര പോരാട്ടം കാഴ്ചവെച്ചാണ് അൽകാരാസ് റോളണ്ട് ഗാരോസ് വിട്ടത്. നാലു സെറ്റ് നീണ്ട പോരാട്ടത്തിൽ 6-5, 6-4, 4-6, 7-6 (7) എന്ന സ്കോറിന് ആണ് സ്വെരേവ് വിജയിച്ചത്. സ്വരേവ് ഇതോടെ സെമി ഫൈനലിലേക്ക് പ്രവേശിച്ചു.

കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിൽ അൽകാരാസ് സെമി ഫൈനൽ വരെ എത്തിയിരുന്നു. ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെയോ 13 തവണ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ റാഫ നദാലിനെയോ ആകും സെമിയിൽ സ്വെരേവ് നേരിടുക. അൽകാരസ് ഇന്ന് 56 അൺഫോഴ്സ്ഡ് എററുകൾ ആണ് വരുത്തിയത്.