ഡബ്യു.ടി.എ 1000 കിരീടം നേടുന്ന ആദ്യ ആഫ്രിക്കൻ താരവും അറബ് താരവുമായി ഒൻസ് ജാബ്യുർ! മാഡ്രിഡിൽ ആനന്ദകണ്ണീർ!

Wasim Akram

ചരിത്രം തിരുത്തി അവിസ്മരണീയമായ നേട്ടവുമായി ടുണീഷ്യൻ താരം ഒൻസ് ജാബ്യുർ. ഡബ്യു.ടി.എ 1000 മാഡ്രിഡ് ഓപ്പണിൽ കിരീടം നേടിയതോടെ ഡബ്യു.ടി.എ 1000 കിരീടം നേടുന്ന ആദ്യ ആഫ്രിക്കൻ താരവും അറബ് താരവും ആയി ഒൻസ് മാറി. ഫൈനലിൽ തന്റെ സുഹൃത്ത് ആയ അമേരിക്കൻ താരവും പന്ത്രണ്ടാം സീഡും ആയ ജെസ്സിക്ക പെഗ്യൂലയെ ആണ് എട്ടാം സീഡ് ആയ ഒൻസ് തോൽപ്പിച്ചത്.

Img 20220508 Wa0077

മികച്ച പോരാട്ടം കണ്ട ആദ്യ സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തിയ ഒൻസ് 7-5 നു സെറ്റ് നേടി മത്സരത്തിൽ മുൻതൂക്കം കണ്ടത്തി. രണ്ടാം സെറ്റിൽ ജെസ്സിക്ക പെഗ്യൂലക്ക് മുന്നിൽ പക്ഷെ ഒൻസ് 6-0 നു ബാഗൽ വഴങ്ങി. എന്നാൽ മൂന്നാം സെറ്റിൽ തിരിച്ചു വന്ന ടുണീഷ്യൻ താരം സെറ്റ് 6-2 നു നേടി പുതിയ ചരിത്രം കുറിക്കുക ആയിരുന്നു. 5 തവണ ബ്രൈക്ക് വഴങ്ങിയ ഒൻസ് 5 തവണ ബ്രൈക്ക് നേടുകയും ചെയ്തു. ഇനി കരിയറിലെ ആദ്യ ഗ്രാന്റ് സ്‌ലാം എന്ന സ്വപ്നം ആയിരിക്കും ഒൻസ് ജാബ്യുറിനെ മുന്നോട്ട് നയിക്കുക.