ഉറുഗ്വേ പ്രതിരോധക്കാരനായ അറോഹോയ്ക്ക് ബാഴ്സലോണയിൽ പുതിയ കരാർ ഒപ്പുവെച്ചു. അറോഹോയുമായി 2026വരെയുള്ള കരാർ ആണ് താരം ഒപ്പുവെച്ചത്. ൽ സ്പെയിനിന് പുറത്ത് നിന്ന് അറോഹോയ്ക്ക് നിരവധി ഓഫറുകൾ ഉണ്ടായിരുന്നു എങ്കിലും താരം അതൊക്കെ നിരസിച്ച് ബാഴ്സലോണയിൽ തുടരാൻ തന്നെ തീരുമാനിക്കുക ആയിരുന്നു.
A la vostra salut, Culers!#MadeInLaMasia pic.twitter.com/ZsRG6oQp5Z
— FC Barcelona (@FCBarcelona_cat) April 26, 2022
അറോഹോയുടെ നിലവിലെ കരാർ 2023 വേനൽക്കാലത്ത് അവസാനിക്കാൻ ഇരിക്കുകയായിരുന്നു. അതിനു മുന്നോടിയായി വേതനം കൂട്ടിയാണ് കരാർ നൽകിയത്. 1 ബില്യൺ യൂറോയുടെ റിലീസ് ക്ലോസും താരത്തിന് ഉണ്ട്. ഉറുഗ്വേയിലെ റിവർ ബോസ്റ്റണിൽ നിന്ന് ആയിരുന്നു താരം ബാഴ്സയിൽ എത്തിയത്. ബാഴ്സലോണയുടെ ബി ടീം കളിക്കാരനായി ആരംഭിച്ച താരം പെട്ടെന്ന് തന്നെ സീനിയർ ടീമിലേക്ക് എത്തി.
2020-21 സീസണിന് മുമ്പ് ആയാണ് അറോഹോയെ ആദ്യ ടീമിലേക്ക് ബാഴ്സലോണ ഉയർത്തിയത്. പിക്വെ തന്റെ കരിയറിന്റെ അവസാന വർഷങ്ങളിലേക്ക് അടുക്കുന്നത് കൊണ്ട് തന്നെ അറൊഹോയെയും ഗാർസിയയെയും ആണ് ബാഴ്സലോണ വരും വർഷങ്ങളിലെ സെന്റർ ബാക്ക് കൂട്ടുകെട്ടായി കണക്കാക്കുന്നത്.