ഹാരി മഗ്വയറിന്റെ വീടിനു നേരെ ബോംബ് ഭീഷണി

Wasim Akram

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റനും ഇംഗ്ലീഷ് പ്രതിരോധ താരവും ആയ ഹാരി മഗ്വയറിന്റെ വീടിനു നേരെ ബോംബ് ഭീഷണി. കഴിഞ്ഞ മത്സരങ്ങളിൽ ആയി താരത്തിന്റെ മോശം പ്രകടനങ്ങൾ വലിയ വിമർശനം ആണ് ക്ലബ് ആരാധകർക്ക് ഇടയിൽ ഉണ്ടാക്കിയത്. താരത്തിനെ പരിഹസിച്ചും രൂക്ഷമായി വിമർശിച്ചും നിരവധി ആളുകൾ ആണ് സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞത്.

മഗ്വയറിനെയും പങ്കാളിയെയും കുട്ടികളെയും സുരക്ഷിതമായി മാറ്റിയ ശേഷം പോലീസ് സുരക്ഷാ നായകളെ അടക്കം ഉപയോഗിച്ച് വീട് പരിശോധനക്ക് വിധേയമാക്കി. മഗ്വയറിന്റെ പ്രകടനത്തിൽ കടുത്ത നിരാശയിൽ ആയ ആരാധകർ നടത്തിയത് ആവാം ഈ ഭീഷണി എന്നാണ് ഊഹം. എങ്കിലും ഇത്രയും ക്രൂരമായ ആരാധന ഫുട്‌ബോളിന് തന്നെ നാണക്കേട് തന്നെയാണ് വിളിച്ചു വരുത്തുന്നത്.