ഒരിക്കലും മറക്കില്ല! ലിവർപൂൾ ആരാധകരുടെ പിന്തുണക്ക് നന്ദി പറഞ്ഞു റൊണാൾഡോ

തന്റെ കുഞ്ഞു മരിച്ചതിനു പിറകെ നടന്ന ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിൽ തനിക്ക് പിന്തുണയും ആദരവും നേർന്നു എണീറ്റ് നിന്നു തന്നെ പിന്തുണച്ച ലിവർപൂൾ ആരാധകർക്ക് നന്ദി പറഞ്ഞു ക്രിസ്റ്റിയാനോ റൊണാൾഡോ. ഒരൊറ്റ ലോകം, ഒരൊറ്റ സ്പോർട്സ്, ഒരു കുടുംബം, നന്ദി ആൻഫീൽഡ് എന്നു റൊണാൾഡോ കുറിച്ചു.

താനും തന്റെ കുടുംബവും ഈ സ്നേഹവും കരുതലും ഒരു കാലത്തും മറക്കുകില്ല എന്നും റൊണാൾഡോ കുറിച്ചു. നേരത്തെ റൊണാൾഡോയുടെ സഹോദരിയും ലിവർപൂൾ ആരാധകർക്ക് നന്ദി പറഞ്ഞു രംഗത്ത് വന്നിരുന്നു. റൊണാൾഡോയുടെ ഈ അടുത്ത് ജനിച്ച ഇരട്ടകുട്ടികളിൽ ആൺ കുട്ടി അൽപ ദിവസം മുമ്പ് മരണപ്പെടുക ആയിരുന്നു.