നാല് രാജ്യങ്ങളെ ഉൾപ്പെടുത്തി ടൂർണമെന്റ് നടത്താനുള്ള റമീസ് രാജയുടെ നിർദേശം ഐ.സി.സി തള്ളി

Staff Reporter

നാല് രാജ്യങ്ങളെ ഉൾപ്പെടുത്തി എല്ലാ വർഷവും ടൂർണമെന്റ് നടത്താനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നിർദേശം ഐ.സി.സി നിരസിച്ചു. ഇന്ത്യ, പാകിസ്ഥാൻ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകളെ ഉൾപ്പെടുത്തി എല്ലാ വർഷവും ടൂർണമെന്റ് നടത്താനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി റമീസ് രാജയുടെ നിർദേശമാണ് ഐ.സി.സി തള്ളിയത്.

കഴിഞ്ഞ ദിവസം ദുബായിൽ വെച്ച് നടന്ന ഐ.സി.സിയുടെ ബോർഡ് മീറ്റിങ്ങിലാണ് റമീസ് രാജ ഈ നിർദേശം മുന്നോട്ട് വെച്ചത്. എന്നാൽ കൂടുതൽ മെമ്പർമാരും ഈ നിർദേശത്തെ എതിർക്കുകയായിരുന്നു. കൂടാതെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും ഏഷ്യ കപ്പിന് പുറമെ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തിയുള്ള ടൂർണമെന്റിനെ എതിർക്കുകയും ചെയ്തു.