വി പി സുഹൈറിനെ കേരളത്തിന്റെ മണ്ണിലേക്ക് എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് രംഗത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സീസണിലേക്കുള്ള ടീമൊരുക്കത്തിൽ മലയാളി താരം വി പി സുഹൈർ പ്രധാന ലക്ഷ്യമായിരിക്കും‌‌‌ വി പി സുഹൈറിനെ സ്വന്തമാക്കാനായി കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട് എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് പറഞ്ഞു. നോർത്ത് ഈസ്റ്റിന്റെ താരത്തെ സ്വന്തമാക്കുക സാധ്യമാണോ എന്നത് വ്യക്തമല്ല എന്നും എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് താരത്തിനായി ശ്രമിക്കുന്നുണ്ട് എന്നും മാർക്കസ് പറഞ്ഞു.

ഈ കഴിഞ്ഞ ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റിനായുള്ള ഗംഭീര പ്രകടനങ്ങളാണ് സുഹൈറിലേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രദ്ധ എത്താൻ കാരണം. നോർത്ത് ഈസ്റ്റിന് ഇത് മോശം സീസൺ ആയിരുന്നു എങ്കിലും സുഹൈറിന് ഇത് ഗംഭീര സീസൺ ആയിരുന്നു. സുഹൈർ ഈ സീസണിൽ നാലു ഗോളുകളും രണ്ട് അസിസ്റ്റും ടീമിന് സംഭാവന നൽകിയിരുന്നു. ഇതിന് പിന്നാലെ താരം ഇന്ത്യക്ക് ആയും അരങ്ങേറ്റം നടത്തിയിരുന്നു.

അവസാന രണ്ട് സീസണിലും നോർത്ത് ഈസ്റ്റിനൊപ്പം സുഹൈർ ഉണ്ട്. മോഹൻ ബഗാനിൽ നിന്നായിരുന്നു സുഹൈർ നോർത്ത് ഈസ്റ്റിൽ എത്തിയത്. മുമ്പ് രണ്ടു സീസണുകളായി ഗോകുലത്തിന്റെ ജേഴ്സിയിലും സുഹൈർ കളിച്ചിരുന്നു. അതിനു മുമ്പ് കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനായും തകർപ്പൻ പ്രകടനം കാഴ്ചവെച്ച താരമാണ് സുഹൈർ. ഗോകുലത്തിനൊപ്പം കേരള പ്രീമിയർ ലീഗ് കിരീടം നേടിയിട്ടുള്ള സുഹൈർ മുമ്പ് കൊൽക്കത്ത ക്ലബായ യുണൈറ്റഡ് സ്പോർട്സിനു വേണ്ടിയും കളിച്ചിട്ടുണ്ട്.