ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സ് ഐസാളിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചർച്ചിൽ വിജയിച്ചത്. ആദ്യ പകുതിയിൽ ആണ് ചർച്ചിൽ രണ്ടു ഗോളുകളും നേടിയത്. 44ആം മിനുട്ടിൽ മിറാണ്ടയുടെ ക്രോസിൽ നിന്ന് കെന്നെത് ആണ് ചർച്ചിലിന്റെ ആദ്യ ഗോൾ നേടിയത്. പിന്നാലെ ആദ്യ പകുതി അവസാനിക്കും മുമ്പ് ടർസ്നോവ് ചർച്ചിലിന്റെ രണ്ടാം ഗോളും നേടി.
രണ്ടാം പകുതിയിൽ സാമുവൽ ആണ് ഐസാളിന്റെ ആശ്വാസ ഗോൾ നേടിയത്. ചർച്ചിൽ എട്ടാം സ്ഥാനത്തും ഐസാൾ ഒമ്പതാം സ്ഥാനത്തും ആണ് ഉള്ളത്.













