പരിക്കേറ്റ മാർക്ക് വുഡിന് പകരക്കാരനായി ആൻഡ്രൂ ടൈ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ ചേർന്നു

Newsroom

2022 ലെ ടാറ്റ ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി പരിക്കേറ്റ ഇംഗ്ലണ്ട് പേസർ മാർക്ക് വുഡിന് പകരക്കാരനായി ലഖ്‌നൗ സൂപ്പർ ജയന്റ്സ് (എൽഎസ്ജി) ആൻഡ്രൂ ടൈയെ സൈൻ ചെയ്തു. ഇംഗ്ലണ്ടിനായി കളിക്കുന്നതിനിടയിൽ വുഡിന് കൈമുട്ടിന് പരിക്കേറ്റിരുന്നു. ഇതോടെ താരം ഐ പി എല്ലിന് ഉണ്ടാകില്ല എന്ന് ഉറപ്പായിരുന്നു‌.

ഓസ്‌ട്രേലിയൻ താരമായ ടൈ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച് 32 ടി20കളിൽ 47 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ഇതുവരെ 27 ഐപിഎൽ മത്സരങ്ങൾ കളിക്കുകയും 40 വിക്കറ്റ് വീഴ്ത്തുകയും ചെയ്തിട്ടുള്ള ഈ വലംകൈയൻ പേസർ 1 കോടി രൂപയ്ക്ക് ആകും LSG-യിൽ ചേരുന്നത്. ഈ സീസണിൽ IPL അരങ്ങേറ്റം കുറിക്കുന്ന ലക്നൗവിന്റെ TATA IPL കാമ്പെയ്‌ൻ മാർച്ച് 28 ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ ആരംഭിക്കും.