“രാജ്യത്തിനായി കളിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്” – വി പി സുഹൈർ

ഇന്ന് ഇന്ത്യം ഫുട്ബോൾ ടീമിനായി അരങ്ങേറാൻ തയ്യാറെടുക്കുകയാണ് വി പി സുഹൈർ. “ഏതൊരു ഫുട്ബോൾ കളിക്കാരനും തന്റെ രാജ്യത്തിനായി കളിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാര നിമിഷമാണ്.” സുഹൈർ മത്സരത്തിന് മുന്നോടിയായി പറഞ്ഞു.

“ഞങ്ങളുടെ അവസാന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ നിന്ന് മടങ്ങുമ്പോൾ എന്നെ ദേശീയ ടീം ക്യാമ്പിൽ ഉൾപ്പെടുത്തിയെന്ന് കോച്ച് സ്റ്റിമാചിൽ നിന്ന് എനിക്ക് ഒരു മെസേജ് ലഭിച്ചു” മലയാളി താരം ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടു എന്നറിഞ്ഞ നിമിഷത്തെ കുറിച്ച് പറഞ്ഞു.

“ഞാൻ എത്ര ത്രില്ലിൽ ആണ് എന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. ദേശീയ ടീമിനൊപ്പം പരിശീലിക്കുന്നത് അഭിമാനകരമായ വികാരമാണ്. സ്ക്വാഡിനൊപ്പം ഓരോ നിമിഷവും ഞാൻ ആസ്വദിക്കുകയാണ്. ”അദ്ദേഹം കൂട്ടിച്ചേർത്തു.