വി പി സുഹൈർ ആദ്യ ഇലവനിൽ, ഹോർമിയും ഗില്ലും ബെഞ്ചിൽ

ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. മലയാളി താരം വി പി സുഹൈർ ആദ്യമായി ഇന്ത്യക്കായി സ്റ്റാർട്ട് ചെയ്യുന്നു എന്നതാണ് ലൈനപ്പിൽ ഏറ്റവും സന്തോഷം നൽകുന്ന കാര്യം. ഗുർപ്രീത് സിങ് സന്ധു ആണ് ഛേത്രിയുടെ അഭാവത്തിൽ ഇന്ന് ടീമിന്റെ ക്യാപ്റ്റൻ. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഗോൾ കീപ്പർ ഗില്ലും സെന്റർ ബാക്ക് ഹോർമിപാമും ബെഞ്ചിൽ ഉണ്ട്. ജീക്സൺ ബെഞ്ചിലും ഇല്ല.
Img 20220323 Wa0071
വിസ ലഭിക്കാൻ താമസിച്ചത് കൊണ്ട് ഐ എസ് എൽ ഫൈനൽ കഴിഞ്ഞ് ദിവസങ്ങൾ മാത്രമെ ആയിട്ടുള്ളൂ എന്നതു കൊണ്ടും ടീമിൽ പല പ്രധാന താരങ്ങളും ഇല്ല. മത്സരം രാത്രി 9.30ന് ആരംഭിക്കും. യൂടൂബിൽ തത്സമയം കളി കാണാം.