പൊരുതിയത് പൂരൻ മാത്രം, മൂന്നും തോറ്റ് വെസ്റ്റിൻഡീസ്

Sports Correspondent

ഇന്ത്യയ്ക്കെതിരെ മൂന്നാം ടി20യിലും തോല്‍വിയേറ്റ് വാങ്ങി വെസ്റ്റിന്‍ഡീസ്. 185 റൺസ് ലക്ഷ്യം തേടിയിറങ്ങിയ വെസ്റ്റിന്‍ഡീസിന് ആദ്യ ഓവറിൽ തന്നെ കൈൽ മയേഴ്സിനെ നഷ്ടമായി. ദീപക് ചഹാര്‍ തന്റെ അടുത്ത ഓവറിൽ ഷായി ഹോപിനെയും മടക്കിയയച്ച് തന്റെ രണ്ടാം വിക്കറ്റും നേടി.

Deepakchahar

പിന്നീട് റോവ്മന്‍ പവലും നിക്കോളസ് പൂരനും ചേര്‍ന്ന് ടീമിനെ 47 റൺസ് കൂട്ടുകെട്ടിന്റെ ബലത്തിൽ 73 റൺസിലേക്ക് എത്തിച്ചുവെങ്കിലും 14 പന്തിൽ 25 റൺസ് നേടിയ പവലിനെ നഷ്ടമായതോടെ വിന്‍ഡീസ് വീണ്ടും തകരുന്നതാണ് കണ്ടത്.

ഒരു വശത്ത് നിക്കോളസ് പൂരൻ റൺസ് കണ്ടെത്തിയപ്പോളും മറുവശത്ത് താരത്തിന് പിന്തുണയേകുവാന്‍ ആര്‍ക്കും സാധിക്കാതെ വന്നപ്പോള്‍ ടീം മൂന്നാം തോൽവിയിലേക്ക് വീണു. 47 പന്തിൽ 61 റൺസ് നേടിയ പൂരനെ ശര്‍ദ്ധുൽ താക്കൂര്‍ ആണ് പുറത്താക്കിയത്.

18 പന്തിൽ 37 റൺസെന്ന പ്രാപ്യമായ ലക്ഷ്യം മുന്നിലുള്ളപ്പോളാണ് പൂരന്റെ വിക്കറ്റ് വിന്‍ഡീസിന് നഷ്ടമാകുന്നത്. 21 പന്തിൽ 29 റൺസ് നേടിയ ഫാബിയന്‍ അല്ലെനാണ് പൂരന് പിന്തുണ നൽകിയ മറ്റൊരു താരം. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ വിന്‍ഡീസ് സ്കോര്‍ 167/9 എത്തി നിന്നപ്പോള്‍ ഇന്ത്യ 17 റൺസ് ജയം നേടി.

ഇന്ത്യയ്ക്കായി ഹര്‍ഷൽ പട്ടേൽ മൂന്നും ദീപക് ചഹാര്‍, വെങ്കിടേഷ് അയ്യര്‍, ശര്‍ദ്ധുൽ താക്കൂര്‍ എന്നിവര്‍ 2 വീതം വിക്കറ്റും നേടി.