ഫുൾഹാമിന്റെ കാർവാൽഹോക്ക് ആയുള്ള ലിവർപൂൾ ശ്രമങ്ങൾ തുടരും, നികോ വില്യംസ് ഫുൾഹാമിൽ ലോണിൽ പോവും

Wasim Akram

ഫുൾഹാമിന്റെ യുവ പോർച്ചുഗീസ് താരം ഫാബിയോ കാർവാൽഹോയെ സ്വന്തമാക്കാനുള്ള ലിവർപൂൾ ശ്രമങ്ങൾ പരാജയപ്പെട്ടു. താരത്തിന്റെ മെഡിക്കൽ പൂർത്തിയായി എങ്കിലും ഡെഡ് ലൈൻ സമയത്തിന് മുമ്പ് ട്രാൻസ്ഫർ നടത്തി കരാറിൽ ഒപ്പിടാൻ ടീമുകൾക്ക് സാധിച്ചില്ല.Fabio Carvalho Fulham Liverpool

നിലവിൽ താരത്തെ സ്വന്തമാക്കാൻ സാധിച്ചില്ല എങ്കിലും വരുന്ന ട്രാൻസ്ഫർ വിപണിയിൽ താരത്തെ ആൻഫീൽഡിൽ എത്തിക്കാൻ ആണ് ലിവർപൂൾ ശ്രമം. അതേസമയം തങ്ങളുടെ യുവ മധ്യനിര താരം നികോ വില്യംസിനെ ലിവർപൂൾ സീസൺ അവസാനം വരെ ഫുൾഹാമിലേക്ക് ലോണിൽ വിട്ടു. ലിവർപൂൾ വലിയ പ്രതീക്ഷ വച്ച് പുലർത്തുന്ന യുവ താരമാണ് നികോ വില്യംസ്.